---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഉജ്ജ്വല 2K24 മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസി. രത്നകുമാരി"
english_title: "District Panchayat President Ratna Kumari says that the Ujjwala 2K24 organized by Panur Block Panchayat is exemplary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255880/district-panchayat-president-ratna-kumari-says-that-the-ujjwala-2k24-organized-by-panur-block-panchayat-is-exemplary"
published_at: "2024-12-13T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bc117c981f_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഉജ്ജ്വല 2K24 മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസി. രത്നകുമാരി

> **Lead Summary:** **പാനൂർ: **സ്ത്രീകളുടെ കരുത്തിനെയും, കലാജീവിതത്തിനെയും ഒരു പോലെ ഉജ്ജ്വലമാക്കുന്നതിന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഉജ്വല 2K24 പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. രത്നകുമാരി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി സംഘടിപ്പിച്ച ഉജ്ജ്വല 2K24 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രത്നകുമാരി.

## Article Content

**പാനൂർ: **സ്ത്രീകളുടെ കരുത്തിനെയും, കലാജീവിതത്തിനെയും ഒരു പോലെ ഉജ്ജ്വലമാക്കുന്നതിന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഉജ്വല 2K24 പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. രത്നകുമാരി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി സംഘടിപ്പിച്ച ഉജ്ജ്വല 2K24 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രത്നകുമാരി.

25 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി സംഘടിപ്പിച്ച ഉജ്ജ്വല മാതൃകാപരമായ പദ്ധതിയാണ്. ജില്ലയിൽ ആദ്യമായിട്ടായിരിക്കാം ഒരു തദ്ദേശ സ്ഥാപനം ഇത്തരമൊരു വേറിട്ട പദ്ധതി നടപ്പാക്കുന്നതെന്നും രത്നകുമാരി പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. വൈസ് പ്രസി.ടി.ടി റംല, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസി. കെ പി രമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ.പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം ഷീജാ കാരായി, സി.ഡി.പി.ഒ പി.വി ആശാലത എന്നിവർ സംസാരിച്ചു. ബിഡിഒ ടി.ഡി തോമസ് സ്വാഗതവും, പിഎൻഎം - ബാബു മണപ്പാട്ടി നന്ദിയും പറഞ്ഞു. പന്ന്യന്നൂർ, ചൊക്ലി, മൊകേരി, കതിരൂർ പഞ്ചായത്തുകളിലെ വനിതകളുടെ വിവിധ കലാ മത്സരങ്ങൾ നടന്നു. കലാപരിപാടികൾ നടത്തിയ എല്ലാവർക്കും സമ്മാനങ്ങളും നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255880/district-panchayat-president-ratna-kumari-says-that-the-ujjwala-2k24-organized-by-panur-block-panchayat-is-exemplary)