---
title: "കാൽ നൂറ്റാണ്ട് പിന്നിട്ട സ്വപ്നസാക്ഷാത്ക്കാരം ; പുല്ലൂക്കര എസ്.എൻ മഠം അങ്കണവാടി പുതിയ കെട്ടിടത്തിൽ"
english_title: "A dream come true after a quarter of a century; Pullukkara SN Math Anganwadi in a new building"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255356/a-dream-come-true-after-a-quarter-of-a-century-pullukkara-sn-math-anganwadi-in-a-new-building"
published_at: "2024-12-11T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759194eb3b17_Untitled-1_copy.jpg"
keywords: []
---

# കാൽ നൂറ്റാണ്ട് പിന്നിട്ട സ്വപ്നസാക്ഷാത്ക്കാരം ; പുല്ലൂക്കര എസ്.എൻ മഠം അങ്കണവാടി പുതിയ കെട്ടിടത്തിൽ

> **Lead Summary:** **
**

## Article Content

**
**

**പുല്ലൂക്കര:(www.panoornews.in)  **26 വർഷത്തെ കാത്തിരിപ്പിന് ശേഷം പാനൂർ നഗരസഭയിലെ ചെറുപുല്ലൂക്കര എസ്.എൻ. മഠം അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക്. 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ. എ നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ വി.നാസർ അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ കെ . ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി ,എം.പി.കെ. അയൂബ്, ആവോലം ബഷീർ, സ്വാമി ദാസ്, മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എ.നാസർ, സി.ഡി.പി.ഒ. ആശാലത ,കെ .ടി.അജയകുമാർ, പി .മുരളീധരൻ, ടി.വി. രതീഷ്, ഫൈസൽ പാലോറത്ത് ,കെ.ഷാജി ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255356/a-dream-come-true-after-a-quarter-of-a-century-pullukkara-sn-math-anganwadi-in-a-new-building)