---
title: "കരിയാട് വിചിത്ര മോഷണം ;  പോസ്റ്റോഫീസിലെ തപാൽ പെട്ടി കളവുപോയി"
english_title: "Strange theft in Kariyad; Mailbox stolen from post office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255160/strange-theft-in-kariyad-mailbox-stolen-from-post-office"
published_at: "2024-12-10T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757d9bfa6f9d_Untitled-6_copy.jpg"
keywords: []
---

# കരിയാട് വിചിത്ര മോഷണം ;  പോസ്റ്റോഫീസിലെ തപാൽ പെട്ടി കളവുപോയി

> **Lead Summary:** കരിയാട്: സ്വർണവും, പണവും മോഷണം പോകുന്നത് സ്വാഭാവികമാണെങ്കിലും കരിയാട് നടന്ന മോഷണം നാട്ടുകാരെയും, പൊലീസിനെയും അമ്പരപ്പിച്ചു.

## Article Content

കരിയാട്: സ്വർണവും, പണവും മോഷണം പോകുന്നത് സ്വാഭാവികമാണെങ്കിലും കരിയാട് നടന്ന മോഷണം നാട്ടുകാരെയും, പൊലീസിനെയും അമ്പരപ്പിച്ചു.

കരിയാട് സൗത്ത് (പള്ളിക്കുനി) പോസ്റ്റാഫീസിലെ തപാൽ പെട്ടിയാണ് ഇന്നലെ രാത്രി കളവ് പോയത്. രാവിലെ ഉദ്യോസ്ഥർ ജോലിക്ക് വന്നപ്പോഴാണ് കളവ് നടന്നത് അറിയുന്നത്.

പോസ്റ്റ് മാസ്റ്റർ പ്രജീതയുടെ പരാതി പ്രകാരം ചൊക്ലി പോലീസ് അന്വേഷണം നടത്തുന്നതിടെ പെരിങ്ങത്തൂർ മൂന്നങ്ങാടിയിൽ തപാൽ പെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തപാൽ പെട്ടി കവർന്ന വിരുതനെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255160/strange-theft-in-kariyad-mailbox-stolen-from-post-office)