---
title: "വീട്ടിലേക്ക് മടങ്ങിയ തൊഴിലാളിക്കു നേരെ വധശ്രമം ;  പ്രതികൾ റിമാൻഡിൽ "
english_title: "Attempted murder of worker who returned home; accused remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255083/attempted-murder-of-worker-who-returned-home-accused-remanded"
published_at: "2024-12-09T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675715800a1a9_Untitled-3_copy.jpg"
keywords: []
---

# വീട്ടിലേക്ക് മടങ്ങിയ തൊഴിലാളിക്കു നേരെ വധശ്രമം ;  പ്രതികൾ റിമാൻഡിൽ 

> **Lead Summary:** **താമരശ്ശേരി :**കഴിഞ്ഞ നവംബർ ഇരുപത്തിയേഴാം തീയതി വൈകുന്നേരം ആറുമണിയോടെ വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്ന തുരുത്തേൽ ബോബിയെ മൈലമ്പാറ മട്ടിക്കുന്ന് അങ്ങാടിയിൽ വച്ച് അടിച്ചു കൈ ഒടിക്കുകയും മൂക്കിൻ്റെ പാലം തകർക്കുകയും ചെയ്ത താമരശ്ശേരി ചുങ്കം സ്വദേശിയായ കുന്നത്ത് കണ്ടി ഷാഹുൽഹമീദ് , മൈക്കാവ് സ്വദേശി പട്ടരു മഠത്തിൽ ആൽബി എന്നിവരെ എസ്.ഐ സജി അഗസ്റ്റിൻ വെട്ടുകല്ലേൽ അറസ്റ്റ് ചെയ്തു.

## Article Content

**താമരശ്ശേരി :**കഴിഞ്ഞ നവംബർ ഇരുപത്തിയേഴാം തീയതി വൈകുന്നേരം ആറുമണിയോടെ വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്ന തുരുത്തേൽ ബോബിയെ മൈലമ്പാറ മട്ടിക്കുന്ന് അങ്ങാടിയിൽ വച്ച് അടിച്ചു കൈ ഒടിക്കുകയും മൂക്കിൻ്റെ പാലം തകർക്കുകയും ചെയ്ത താമരശ്ശേരി ചുങ്കം സ്വദേശിയായ കുന്നത്ത് കണ്ടി ഷാഹുൽഹമീദ് , മൈക്കാവ് സ്വദേശി പട്ടരു മഠത്തിൽ ആൽബി എന്നിവരെ എസ്.ഐ സജി അഗസ്റ്റിൻ വെട്ടുകല്ലേൽ അറസ്റ്റ് ചെയ്തു.

മട്ടിക്കുന്ന് അങ്ങാടിയിൽ നിന്നും പ്രതികൾ ഒരാളുമായി വഴക്കിടുന്നത് കണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ബോബിയെ പ്രതികൾ മൃഗീയമായി ആക്രമിക്കുകയായിരുന്നു. അതിനുശേഷം പ്രതികൾ മട്ടിക്കുന്ന് അങ്ങാടിയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. പ്രതികൾക്ക് എതിരെ വധശ്രമമുൾപ്പടെ ശക്തമായ വകുപ്പുകൾ ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. അക്രമത്തിനു ശേഷം പ്രതികൾ പലസ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ഷീജു ആണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതി ഇരുപത്തിമൂന്നാം തീയതി വരെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255083/attempted-murder-of-worker-who-returned-home-accused-remanded)