---
title: "കൂത്ത്പറമ്പ് കോട്ടയം മലബാർ ഗവ.ജി.എച്ച്.എസ്.സിൽ പ്ലസ്ടു - പ്ലസ് വൺ വിദ്യാർത്ഥികൾ ഏറ്റുമുട്ടി ; 36 പേർക്ക് സസ്പെൻഷൻ"
english_title: "Plus Two and Plus One students clashed at Koothparamba Kottayam Malabar Government GHS; 36 suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254963/plus-two-and-plus-one-students-clashed-at-koothparamba-kottayam-malabar-government-ghs-36-suspended"
published_at: "2024-12-09T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67569c7445646_download_(7).jpg"
keywords: []
---

# കൂത്ത്പറമ്പ് കോട്ടയം മലബാർ ഗവ.ജി.എച്ച്.എസ്.സിൽ പ്ലസ്ടു - പ്ലസ് വൺ വിദ്യാർത്ഥികൾ ഏറ്റുമുട്ടി ; 36 പേർക്ക് സസ്പെൻഷൻ

> **Lead Summary:** കൂത്ത് പറമ്പ് : കൂത്ത് പറമ്പ് കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുവിഭാഗത്തിലുംപെട്ട 36 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

## Article Content

കൂത്ത് പറമ്പ് : കൂത്ത് പറമ്പ് കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുവിഭാഗത്തിലുംപെട്ട 36 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ മൂന്നു വിദ്യാർഥി കൾക്ക് പരിക്കേറ്റിരുന്നു.

മരപ്പട്ടികയും വടിയും ഹെൽമെറ്റുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്കൂൾ പ്രിൻസിപ്പൽ എം. ലളിത കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

സംഘർഷത്തിൽ ഉൾപ്പെട്ട ഇരുവിഭാഗത്തിൽപ്പെട്ട വിദ്യാർ ഥികളുടെ പേരിൽ പോലീസ് നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് കൂത്തുപറമ്പ് എസ്.ഐ. ടി. അഖിൽ പറഞ്ഞു.

ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ നേരത്തെയും സംഘർഷം ഉണ്ടായിരുന്നു.

അധ്യാപകനുൾപ്പെടെ പരി ക്കേൽക്കുകയും ചെയ്തിരുന്നു. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളും ഫർണിച്ചറും മറ്റും അന്ന് തകർത്തിരുന്നു. അന്നും വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും പോലീസ് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

പി. ടി.എ.യും പോലീസും ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്ന ത്. നിസ്സാരകാര്യത്തിന് വിദ്യാർഥികൾ തമ്മിൽ നിരന്തരം ആക്രമണം ഉണ്ടാവുന്നത് വിദ്യാർഥിക ളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254963/plus-two-and-plus-one-students-clashed-at-koothparamba-kottayam-malabar-government-ghs-36-suspended)