---
title: "*കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പിണറായിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു."
english_title: "Attack on Congress office in Pinarayi, which was to be inaugurated today; door set on fire, window panes broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254717/attack-on-congress-office-in-pinarayi-which-was-to-be-inaugurated-today-door-set-on-fire-window-panes-broken"
published_at: "2024-12-08T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67552573d8613_675510e144fb8_SS.jpg"
keywords: []
---

# *കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പിണറായിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു.

> **Lead Summary:** **
**

## Article Content

**
**

**പിണറായി:(www.panoornews.in)  **പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം.

ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്.

പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.

ഇന്ന് രാവിലെയാണ് ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254717/attack-on-congress-office-in-pinarayi-which-was-to-be-inaugurated-today-door-set-on-fire-window-panes-broken)