---
title: "കണ്ണൂരിൽ ടൈൽസ് ഒട്ടിക്കുന്ന പശ മൂക്കിലായി പിഞ്ചു കുഞ്ഞ് മരിച്ചു"
english_title: "A baby died after getting tile glue stuck in his nose in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254598/a-baby-died-after-getting-tile-glue-stuck-in-his-nose-in-kannur"
published_at: "2024-12-07T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67541f73588f3_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ടൈൽസ് ഒട്ടിക്കുന്ന പശ മൂക്കിലായി പിഞ്ചു കുഞ്ഞ് മരിച്ചു

> **Lead Summary:** കണ്ണൂർ :ടൈൽസ് ഒട്ടി ക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂരിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളുടെ ആൺകുട്ടിയാണ് ഇന്ന് വെളുപ്പിന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്.

## Article Content

കണ്ണൂർ :ടൈൽസ് ഒട്ടി ക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂരിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളുടെ ആൺകുട്ടിയാണ് ഇന്ന് വെളുപ്പിന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്.

ഇന്നലെ രാവിലെ കുട്ടിയുടെ പിതാവ് ധനുസിംഗ് ജോലിക്ക് പോയിരുന്നു. രണ്ട് വയസുള്ള മറ്റൊരു കുട്ടിയെ കാവലിരുത്തി അമ്മ കുളിക്കാൻ പുറത്തേക്ക് പോയി. തിരിച്ചുവന്നപ്പോൾ വായയുടെ സമീപത്തും മൂക്കിന് സമീപത്തും പശ കാണപ്പെട്ടു. ഇത് തുടച്ച് വൃത്തിയാക്കുമ്പോഴേക്കും കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പരിയാരം മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടൈൽസ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുക യറിയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254598/a-baby-died-after-getting-tile-glue-stuck-in-his-nose-in-kannur)