---
title: "പ്രാർത്ഥനകൾ വിഫലം ;  ആലപ്പുഴ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു "
english_title: "Prayers in vain; Another student undergoing treatment in Alappuzha accident dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254168/prayers-in-vain-another-student-undergoing-treatment-in-alappuzha-accident-dies"
published_at: "2024-12-05T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751b3fbc70f4_Untitled-1_copy.jpg"
keywords: []
---

# പ്രാർത്ഥനകൾ വിഫലം ;  ആലപ്പുഴ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു 

> **Lead Summary:** ****ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്.

## Article Content

****ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിൽ മരണം ആറായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254168/prayers-in-vain-another-student-undergoing-treatment-in-alappuzha-accident-dies)