---
title: "വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly man found dead in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254115/elderly-man-found-dead-in-vadakara"
published_at: "2024-12-05T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675177d056398_675174d453f4b_1.jpg"
keywords: []
---

# വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **

## Article Content

**

വടകര:(www.panoornews.in)  **കിണറിൽ എന്തോ ഇടിഞ്ഞ് താഴ്ന്നതുപോലെ തോന്നി, പിന്നാലെ പ്രദേശവാസികളുടെ പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം.

വടകര മണിയൂർ മന്ദരത്തൂരിലാണ് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുക്കുടി മൂസ ( 74 ) യാണ് മരിച്ചത്.

പതിവുപോലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിലായിരുന്നു

മൃതദേഹം.കിണറിൽ എന്തോ ഇടിഞ്ഞ് താഴ്ന്നതുപോലെ തോന്നി, അതുവഴി പോയവർ നോക്കിയപ്പോഴാണ് ഒരാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

പിന്നീടാണ് മൂസയെന്ന് വ്യക്തമായത്. പതിവായി മൂസ പോകുന്ന വഴിയിലല്ല കിണർ. അതിനാൽ എങ്ങനെ ഇവിടെയത്തി എന്നതിൽ വ്യക്തതയില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254115/elderly-man-found-dead-in-vadakara)