---
title: "മാലിന്യം കൂട്ടിയിട്ടു ; കല്ലിക്കണ്ടിയിൽ  ഷോപ്പിങ് കോംപ്ലക്സിന് പിഴ"
english_title: "Fine for dumping garbage in Kallikandi shopping complex"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254099/fine-for-dumping-garbage-in-kallikandi-shopping-complex"
published_at: "2024-12-05T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67516b452a12a_Untitled-5_copy.jpg"
keywords: []
---

# മാലിന്യം കൂട്ടിയിട്ടു ; കല്ലിക്കണ്ടിയിൽ  ഷോപ്പിങ് കോംപ്ലക്സിന് പിഴ

> **Lead Summary:** കല്ലിക്കണ്ടി : അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് ഷോപ്പിങ് കോംപ്ലക്സിന് പിഴചുമത്തി. കല്ലിക്കണ്ടി ടൗണിലുള്ള ഹൈടെക് ടവറിനാണ് പിഴ ചുമത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നടപടി.

## Article Content

കല്ലിക്കണ്ടി : അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് ഷോപ്പിങ് കോംപ്ലക്സിന് പിഴചുമത്തി. കല്ലിക്കണ്ടി ടൗണിലുള്ള ഹൈടെക് ടവറിനാണ് പിഴ ചുമത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നടപടി.

കെട്ടിടപരിസരത്ത് തോടിനോടു ചേർന്ന് മാലിന്യ ങ്ങൾ, പേപ്പറുകൾ, വെള്ളക്കുപ്പികൾ, പൊട്ടിയ ചില്ലുകഷ്ണങ്ങൾ, ഭക്ഷ ണാവശിഷ്ടങ്ങൾ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.

ഇവ തരംതിരിച്ചെടുത്ത് സംസ്കരിക്കാൻ നിർദേശം നൽകി. കെ.ആർ.അജയകുമാർ, ശെരിഫുൽ അൻസാർ, കെ .രാഖി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254099/fine-for-dumping-garbage-in-kallikandi-shopping-complex)