---
title: "പിണറായിയിൽ കുറുനരിയുടെ ആക്രമണം ; ഒന്നര വയസുള്ള കുട്ടിയുൾപ്പടെ   ആറുപേർക്ക്  കടിയേറ്റു"
english_title: "A jackal attacked in Pinarayi; Six people, including a one-and-a-half-year-old child, were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254070/a-jackal-attacked-in-pinarayi-six-people-including-a-one-and-a-half-year-old-child-were-bitten"
published_at: "2024-12-05T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67514798e2686_Untitled-2_copy.jpg"
keywords: []
---

# പിണറായിയിൽ കുറുനരിയുടെ ആക്രമണം ; ഒന്നര വയസുള്ള കുട്ടിയുൾപ്പടെ   ആറുപേർക്ക്  കടിയേറ്റു

> **Lead Summary:** പിണറായി: പിണറായിയിൽ കുറുനരിയുടെ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒന്നരവയസ്സുകാരനും ഉൾപ്പെടും.

## Article Content

പിണറായി: പിണറായിയിൽ കുറുനരിയുടെ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒന്നരവയസ്സുകാരനും ഉൾപ്പെടും.

പിണറായി തെരു, കമ്പൗണ്ടർ ഷോപ്പ്, പടന്നക്കര, കനത്തായിമുക്ക് ഭാഗങ്ങളിലാണ് വൈകീട്ട് ഭീതിവിതച്ച് കുറുനരിയുടെ അക്രമമുണ്ടായത്.

കമ്പൗണ്ടർ പീടികയ്ക്ക് സമീപം ഇഷാൻ നിവാസിൽ ഇഷാൻ (ഒൻപത്), അമീൻ (നാല്), പിണറായി തെരുവിലെ കുരുന്നൻ്റവിട വീട്ടിൽ ആഷ്‌വിൻ (നാല്), പടന്നക്കര അമ്പാടി നിവാസിൽ ദേവിക (11), കാനത്തായി മുക്കിലെ ദേവക് രാഹുൽ (ഒന്നര), മുളിയിൽ വിനോദൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇഷാന് കടിയേറ്റത്. കൈക്കാണ് പരിക്ക്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷയായത്. തുടർന്നാണ് വീട്ടു മുറ്റത്തുനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആഷ്‌വിനും ദേവക് രാഹുലിനും കടിയേറ്റത്.

വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയ സമയത്താണ് വിനോദന് കടിയേൽക്കുന്നത്. പരിക്കേറ്റവർ തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254070/a-jackal-attacked-in-pinarayi-six-people-including-a-one-and-a-half-year-old-child-were-bitten)