പാനൂർ :(www.panoornews.in) 2 ദിവസങ്ങളിലായി നടന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് സിപിഎം തീരുമാനിക്കും. സുന്നിയും - സമസ്തയും സി പി എമ്മുമായി സഹകരിക്കുന്നവരാണ്. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടു ബിസിനസും, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ യുമായും കൂട്ടുകൂടുന്നവരുമാണ് കോൺഗ്രസ്.
കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ശകുനം മുടക്കികളാണ് വി.ഡി സതീശനും, കെ.സുധാകരനെന്നും, ഇത് കോൺഗ്രസും, മുസ്ലിം ലീഗും തിരിച്ചറിയണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സി പിഎം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി.പി ജയരാജൻ, പനോളി വൽസൻ, പി ഹരീന്ദ്രൻ, ഒകെ വാസു, മുഹമ്മദ് സാദിഖ് മലപ്പുറം എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം നവ ഭാവന ആർട്സ് അവതരിപ്പിച്ച പി. കൃഷ്ണ പ്പിള്ളയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വിൽപാട്ട് കലാപാടികളുമരങ്ങേറി.
EP Jayarajan says VD Satheesan and K Sudhakaran are omen breakers; CPM Panur area conference concludes.