---
title: "ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ബങ്കു​ക​ളി​ലും പ​രി​ശോ​ധ​ന; കണ്ടെത്തിയത് നിരോധിത പുകയില ഉൽപന്നങ്ങൾ"
english_title: "Inspections conducted at shops and banks in Kannur; Banned tobacco products found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253106/inspections-conducted-at-shops-and-banks-in-kannur-banned-tobacco-products-found"
published_at: "2024-12-01T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c1f586bbce_674bfb111ac11_1.jpg"
keywords: []
---

# ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ബങ്കു​ക​ളി​ലും പ​രി​ശോ​ധ​ന; കണ്ടെത്തിയത് നിരോധിത പുകയില ഉൽപന്നങ്ങൾ

> **Lead Summary:** ******ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ബാ​ങ്കു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

## Article Content

******ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ബാ​ങ്കു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ർ​പ​റേ​ഷ​ന്റെ അ​ഞ്ചു ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​ൽ​ക്കാ​ലി​ക പെ​ട്ടി​ക്ക​ട​ക​ളി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253106/inspections-conducted-at-shops-and-banks-in-kannur-banned-tobacco-products-found)