---
title: "ആർ.എസ്.എസിനോടും, മുസ്ലിം തീവ്രവാദ സംഘടനകളോടും ഒരേ നിലപാടാണ് സി പി എമ്മിന് എന്നുമുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ;   സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു."
english_title: "CPM state committee member Panoli Valsan said that the CPM has the same stance towards the RSS and Muslim extremist organizations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252983/cpm-state-committee-member-panoli-valsan-said-that-the-cpm-has-the-same-stance-towards-the-rss-and-muslim-extremist-organizations"
published_at: "2024-11-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b314bdd198_Untitled-5_copy.jpg"
keywords: []
---

# ആർ.എസ്.എസിനോടും, മുസ്ലിം തീവ്രവാദ സംഘടനകളോടും ഒരേ നിലപാടാണ് സി പി എമ്മിന് എന്നുമുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ;   സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു.

> **Lead Summary:** ****താഴെ ചമ്പാട് പുതുക്കുടി പുഷ്പൻ നഗറിൽ മുതിർന്ന പാർടി നേതാവ് എം സുധാകരൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സുരേഷ് ബാബു ചെണ്ടയാട് അവതരിപ്പിച്ച ചമ്പാടിൻ്റെ ചരിത്രം വിളിച്ചോതുന്ന സ്വാഗതഗാനം സമ്മേളന നഗരിക്ക് ആവേശമായി.

## Article Content

****താഴെ ചമ്പാട് പുതുക്കുടി പുഷ്പൻ നഗറിൽ മുതിർന്ന പാർടി നേതാവ് എം സുധാകരൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സുരേഷ് ബാബു ചെണ്ടയാട് അവതരിപ്പിച്ച ചമ്പാടിൻ്റെ ചരിത്രം വിളിച്ചോതുന്ന സ്വാഗതഗാനം സമ്മേളന നഗരിക്ക് ആവേശമായി.

സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവലതുപക്ഷ രാഷ്ട്രീയ സംഘടനകളുടെയും, മുസ്ലിം തീവ്രവാദ സംഘടനകളുടെയും സഹായത്തോടെയാണ് പാലക്കാട്ടെ യുഡിഎഫിൻ്റെ വിജയമെന്ന് പനോളി വത്സൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെകെ പവിത്രൻ സ്വാഗതം പറഞ്ഞു.

വി കെ രാകേഷ് രക്ത സാക്ഷിപ്രമേയവും, എൻ അനിൽകുമാർ അനുശോചന പ്രമേയവുമവതരിപ്പിച്ചു. കെകെ സുധീർകുമാർ, കെ ശ്രീജ, പിഎസ് സഞ്ജീവ് പിപി ജാബിർ എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ, പി.ഹരീന്ദ്രൻ, എം സുരേന്ദ്രൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ പവിത്രൻ, കെ.ലീല എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

16 ലോക്കലുകളിൽ നിന്നായി തെരഞ്ഞെടുത്ത 150 പേരും 21 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സമ്മേളന സുവനീർ എരിയയിലെ മുതിർന്ന നേതാവ് എ.വി ബാലന് കൈമാറി സംസ്ഥാന സമിതിയം‌ഗം പി. ജയരാജൻ പ്രകാശനം ചെയ്തു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ലിതേഷ് കോളയാട് അവതരിപ്പിച്ച മാജിക് ഷോയും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252983/cpm-state-committee-member-panoli-valsan-said-that-the-cpm-has-the-same-stance-towards-the-rss-and-muslim-extremist-organizations)