---
title: "കെ.ടി ജയകൃഷ്ണൻ ബലിദാന ദിനം നാളെ ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കണ്ണൂരേക്ക്"
english_title: "KT Jayakrishnan's martyrdom day tomorrow; BJP leaders in large numbers to Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252953/kt-jayakrishnans-martyrdom-day-tomorrow-bjp-leaders-in-large-numbers-to-kannur"
published_at: "2024-11-30T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b0b3f28842_Untitled-2_copy.jpg"
keywords: []
---

# കെ.ടി ജയകൃഷ്ണൻ ബലിദാന ദിനം നാളെ ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കണ്ണൂരേക്ക്

> **Lead Summary:** (**www.panoornews.in)**കെ.ടി.ജയകൃഷ്ണൻ ബലി ദാനദിനമായ ഡിസംബർ ഒന്നി ന് കണ്ണൂർ ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രകടനവും പൊതുയോഗവും നടക്കും.

## Article Content

(**www.panoornews.in)**കെ.ടി.ജയകൃഷ്ണൻ ബലി ദാനദിനമായ ഡിസംബർ ഒന്നി ന് കണ്ണൂർ ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രകടനവും പൊതുയോഗവും നടക്കും.

ഇരിട്ടിയിൽ സംസ്ഥാന ജന റൽ സെക്രട്ടറി എം.ടി.രമേഷ്, ശ്രീകണ്ഠപുരത്ത് പി.സി.ജോർജ്, അലവിലിൽ ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കൂത്തുപറമ്പിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ, തളിപ്പറമ്പിൽ

സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി.ഗോപാല കൃഷ്ണൻ, എച്ചൂരിൽ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മമ്പറത്ത് കോഴിക്കോട് മേഖല പ്രസിഡൻ്റ് ടി.പി.ജയചന്ദ്രൻ, തലശ്ശേരിയിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണ, മട്ടന്നൂരിൽ ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ഇരിണാവ് റോഡിൽ കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യൻ, ചെറുപുഴയിൽ അഡ്വ. ഷോൺ ജോർജ് എന്നിവർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച രാവിലെ 7.30-ന് സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയിലും തുടർന്ന് നടക്കുന്ന അനുസ്മരണ സാംഘിക്കിലും സംഘപരിവാറിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെ ന്ന് യുവമോർച്ച ജില്ലാപ്രസിഡൻ്റ് അരുൺ എ.ഭരത് പ്രസ്താവന യിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252953/kt-jayakrishnans-martyrdom-day-tomorrow-bjp-leaders-in-large-numbers-to-kannur)