---
title: "വടകര ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ ; അറസ്റ്റിലായത് കല്ലിക്കണ്ടി സ്വദേശികൾ"
english_title: "Two people arrested with five grams of MDMA in Vadakara's Ayanjary; The arrested are natives of Kallikandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252894/two-people-arrested-with-five-grams-of-mdma-in-vadakaras-ayanjary-the-arrested-are-natives-of-kallikandi"
published_at: "2024-11-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674acb1387417_download_(5).jpg"
keywords: []
---

# വടകര ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ ; അറസ്റ്റിലായത് കല്ലിക്കണ്ടി സ്വദേശികൾ

> **Lead Summary:** കല്ലിക്കണ്ടി : ആയഞ്ചേരി ടൗണിനടുത്ത് നിന്നും എം ഡി എം എയുമായി രണ്ടു പേർ പിടിയിൽ. കല്ലിക്കണ്ടി സ്വദേശികളായ അൻഷിഫ്, ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

## Article Content

കല്ലിക്കണ്ടി : ആയഞ്ചേരി ടൗണിനടുത്ത് നിന്നും എം ഡി എം എയുമായി രണ്ടു പേർ പിടിയിൽ. കല്ലിക്കണ്ടി സ്വദേശികളായ അൻഷിഫ്, ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

റൂറൽ എസ് പി നിധിൻ രാജ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി. വൈ.എസ്.പി പ്രകാശ് പടന്നയിലിൻ്റെ നിർദേശപ്രകാരം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്, എ.എസ്.ഐ ഷാജി വി പി, സി.പി.ഓ അഖിലേഷ് ഇ കെ, വടകര എസ്.ഐ പവനൻ സി പി ഒ ഷാജി, വിജേഷ് എന്നിവരും അയഞ്ചേരി എയ്‌ഡ്‌ പോസ്റ്റ് സിവിൽ പോലീസ് ഓഫിസർ ഷിജിത് മൊകേരി എന്നിവരും ചേർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252894/two-people-arrested-with-five-grams-of-mdma-in-vadakaras-ayanjary-the-arrested-are-natives-of-kallikandi)