---
title: "പതിനൊന്നു വയസുകാരിയെ  പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ;  പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. "
english_title: "Case of attempted rape of an eleven-year-old girl; accused sentenced to 8 years in prison and a fine of seventy-five thousand rupees."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252618/case-of-attempted-rape-of-an-eleven-year-old-girl-accused-sentenced-to-8-years-in-prison-and-a-fine-of-seventy-five-thousand-rupees"
published_at: "2024-11-29T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674973b8ba385_Untitled-5_copy.jpg"
keywords: []
---

# പതിനൊന്നു വയസുകാരിയെ  പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ;  പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 

> **Lead Summary:** (**www.panoornews.in)**പതിനൊന്നു വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് , പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

(**www.panoornews.in)**പതിനൊന്നു വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് , പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

കൊയ്യം സ്വദേശി മീൻ കുഴിച്ചാൽ സ്വദേശി മുസ്തഫയെ(50)യാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും, പീഡനത്തിനിരയാക്കുകയെന്ന ലക്ഷ്യത്തോടെ ലൈംഗീകാതിക്രമം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.

അന്നത്തെ ശ്രീകണ്ഠാപുരം ഇൻസ്പെക്ടറായിരുന്ന ഇ.പി സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252618/case-of-attempted-rape-of-an-eleven-year-old-girl-accused-sentenced-to-8-years-in-prison-and-a-fine-of-seventy-five-thousand-rupees)