പേരാമ്പ്ര:(www.panoornews.in) മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസ്സില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റയാ ഫാത്തിമ (13) ആണ് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന അദ്നാന്‍ ബസില്‍ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ 9 മണിയോടുകൂടിയാണ് സംഭവം.
മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ ബസ്സ് മുന്നോട്ട് എടുക്കുകയും ചെയ്തതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടി ബസ്സില്‍ നിന്നും റോഡിലേക്ക് വീഴുന്നതിനിലെ ബസ്സിന്റെ കമ്പിയില്‍ പിടുത്തം കിട്ടുകയും കുട്ടി ബസ്സില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. എന്നിട്ടും കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി അമ്പാടി ഷോപ്പിന് മുന്നിലെത്തിയപ്പോള്‍ നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ്സ് നിര്‍ത്തിയത്.
റോഡില്‍ ഉരഞ്ഞ് കുട്ടിയുടെ കാല്‍മുട്ടിന് പരിക്കു പറ്റുകയും ചെയ്തു. പിടുത്തം വിടാതിരുന്നതിനാല്‍ വലിയ ആപത്ത് ഒഴിവായി. കുട്ടികളെ ബസ്സില്‍ കയറ്റാതിരിക്കാന്‍ ബസ്സ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ ഒന്നെങ്കില്‍ സ്‌റ്റോപ്പിന് മുന്നില്‍ അല്ലെങ്കില്‍ സ്‌റ്റോപ്പിന് പുറകില്‍ നിര്‍ത്തുന്ന സ്ഥിതിയാണ്. കുട്ടികള്‍ ബസ്സില്‍ കയറാന്‍ ഓടുന്ന കാഴ്ച്ച നിത്യ സംഭവമായിരിക്കുന്നു. ഇതിനെതിരെ അധികൃതര്‍ കര്‍ശ്ശന നടപടിയെടുക്കണം നടപടി എടുക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റാന്റില്‍ വയോധികന്റെ ദേഹത്തുകൂടി ബസ്സ് കയറി മരിച്ചത് ബസ്സിന്റെ അമിത വേഗതയായിരുന്നു. ഇതിനൊക്കെ തല്‍ക്കാലമുള്ള നടപടികള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വേണ്ട രീതിയിലുള്ള നടപടി എടുക്കാത്തതാണ് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നത്. ഉകന്‍ തന്നെ കര്‍ശ്ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിക്കേറ്റ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Bus pulled ahead before ropes; Student injured after falling from bus in Perambra