---
title: "കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ 26 കാരിയുടെ  മൃതദേഹം പുഴയിൽ കണ്ടെത്തി"
english_title: "Body of 26-year-old woman missing from Meppayyur, Kozhikode found in river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252599/body-of-26-year-old-woman-missing-from-meppayyur-kozhikode-found-in-river"
published_at: "2024-11-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674960808e009_download_(6).jpg"
keywords: []
---

# കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ 26 കാരിയുടെ  മൃതദേഹം പുഴയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്:**** ** കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുത്താമ്പി പുഴയിൽ ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് കോട്ടക്കുന്നിൽ സ്നേഹയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്:**** ** കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുത്താമ്പി പുഴയിൽ ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് കോട്ടക്കുന്നിൽ സ്നേഹയുടെ മൃതദേഹം കണ്ടെത്തിയത്.

ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്നേഹയെ കാണാതായത്.

സംഭവത്തിൽ ബന്ധുക്കൾ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനിയായിരുന്ന സ്നേഹ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.

രണ്ട് മാസം മുൻപ് ഗൾഫിൽ ജോലി ചെയ്യുന്ന യുവാവുമായി സ്നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

ഇന്നലെ വൈകീട്ടോടെ പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പ്രദേശത്ത് ഇന്നലെ വൈകീട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടർന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252599/body-of-26-year-old-woman-missing-from-meppayyur-kozhikode-found-in-river)