മാമൻ വാസു, കെ.വി ദാമോധരൻ ദിനാചരണം ഡിസംബർ 2 മുതൽ 12 വരെ ചൊക്ലിയിൽ ; വിവിധ മത്സരങ്ങൾ നടത്തും

മാമൻ വാസു, കെ.വി ദാമോധരൻ ദിനാചരണം ഡിസംബർ 2 മുതൽ 12 വരെ  ചൊക്ലിയിൽ ; വിവിധ മത്സരങ്ങൾ നടത്തും
Nov 29, 2024 11:46 AM | By Rajina Sandeep

  ചൊക്ലി :(www.panoornews.in)ചൊക്ലിയിലെ മാമൻവാസുവിന്റെ 29താമത് രക്തസാക്ഷി വാർഷികാചരണവും, ചൊക്ലിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥനത്തിന്റെ പ്രമുഖ സംഘാടകരിലൊരാളും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി ദാമോദരൻ്റെ മൂന്നാം ചരമവാർഷികവും ഡിസംബർ 2 മുതൽ 12 വരെ ചൊക്ലിയ വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കും.

ഷട്ടിൽ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണ്ണമെൻ്റ്, കമ്പവലി മത്സരം, ചിത്രരചനാ മത്സരം, വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം എന്നിവ നടക്കും.


ഷട്ടിൽ ടൂർണ്ണമെൻ്റ് ചൊക്ലി റജിസ്ട്രാഫീസ് പരിസരത്ത് ഡിസംബർ 2 ന് വൈകീട്ട് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

കെ.വി ദാമോദരൻ്റെ ചരമദിനമായ ഡിസംബർ 4 ന് നിടുമ്പ്രത്ത് വൈകീട്ട് സ്മൃതിമണ്‌ഡപത്തിൽ പുഷ്‌പാർച്ചനയും, പൊതുസമ്മേളനവും നടക്കും. പി. ജയരാജൻ, കെ ബാബു എം എൽ എ, ബിനോയ് കുര്യൻ എന്നിവർ സംസാരിക്കും.


ഡിസംബർ 5,6,7,8 തിയ്യതികളിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റ് പട്ടർവയൽ ഗ്രൗണ്ടിൽ ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്യും.


ഡിസംബർ 7 ന് ഒളവിലം നാരായണൻ പറമ്പിൽ പുരുഷ - വനിത കമ്പവലി മത്സരം നടക്കും.


ഡിസംബർ 8 ന് ഞായറാഴ്‌ച കാലത്ത് 9.30 ന് ചൊക്ലി രാമവി ഹൈസ്‌കൂളിൽ നടക്കുന്ന അഖിലകേരള ചിത്രരചനാ മത്സരം പ്രമുഖ ചിത്ര കാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും.


രക്തസാക്ഷിദിനമായ ഡിസംബർ 12 ന് സ്മൃതിമണ്‌ഡ കാലത്ത് 8 മണിക്ക് പുഷ്പാർച്ചനയും അനുസ്‌മരണവും നടക്കും. ഏറിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്‌ദുള്ള, പി ഹരീന്ദ്രൻ, കെ.കെ പവിത്രൻ എന്നിവർ പങ്കെടുക്കും. വൈകുന്നരം 5 മണിക്ക് ചൊക്ലി പഞ്ചായത്തിൻ്റെ മൂന്ന് ലോക്കലുകൾ കാഞ്ഞിരത്തിൻകീഴിൽ കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും, ബഹുജനപ്രകടനവും നടക്കും. 6 മണിക്ക് ചൊക്ലി ടൗണിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പശ്ചിമ കമ്മറ്റി അംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യ ജോ.സിക്രട്ടറിയുമായ മീനാക്ഷി മുഖർജി ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം എൽ എ, ടി. ശശിധരൻ (തൃശ്ശൂർ), പി ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.


വാർത്താസമ്മേളനത്തിൽ കെ.പി വിജയൻ, വി.ഉദയൻ, പി.കെ.മോഹനൻ, പി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു

Maman vasu, KV Damodaran Day celebrations from December 2 to 12 in Chokli; various competitions will be held

Next TV

Related Stories
സ്വന്തമായി വാഹനത്തിന്  നമ്പർ ഇട്ട്   നാലുവർഷത്തോളം ഓടിയ  ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക്  യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

Nov 29, 2024 03:55 PM

സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് നാലുവർഷത്തോളം ഓടിയ ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക് യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

താൻ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവർഷമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിച്ച്...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 29, 2024 03:31 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 29, 2024 02:44 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ...

Read More >>
പണം കടം നല്‍കിയില്ല,  വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

Nov 29, 2024 02:36 PM

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍...

Read More >>
Top Stories










News Roundup