---
title: "പാലക്കാട് രാഹുലിൻ്റെ മുന്നേറ്റം ;  ട്രോളിബാ​ഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്"
english_title: "Rahul's progress in Palakkad; UDF starts celebrating with trolley bags"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251188/rahuls-progress-in-palakkad-udf-starts-celebrating-with-trolley-bags"
published_at: "2024-11-23T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674161273bbbe_67415dfba37f7_palakkad.jpg"
keywords: []
---

# പാലക്കാട് രാഹുലിൻ്റെ മുന്നേറ്റം ;  ട്രോളിബാ​ഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്

> **Lead Summary:** പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി.

## Article Content

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി.

ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ രം​ഗത്തെത്തി. കോൺ​ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിജയം കുറിയ്ക്കാൻ തുടങ്ങി.

വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251188/rahuls-progress-in-palakkad-udf-starts-celebrating-with-trolley-bags)