---
title: "അക്ഷയ @ 22 ; കണ്ണൂർ കൂട്ടായ്മയുടെ സംഗമം ഞായറാഴ്‌ച ധർമ്മടം ബീച്ചിൽ"
english_title: "Akshaya @ 22; Kannur community gathering at Dharmadam beach on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251119/akshaya-22-kannur-community-gathering-at-dharmadam-beach-on-sunday"
published_at: "2024-11-22T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740ad55c0708_miiiiiiiiiiiiiiiiiiii.jpg"
keywords: []
---

# അക്ഷയ @ 22 ; കണ്ണൂർ കൂട്ടായ്മയുടെ സംഗമം ഞായറാഴ്‌ച ധർമ്മടം ബീച്ചിൽ

> **Lead Summary:** ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സേവന ദാതാക്കളായ അക്ഷയ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭം കുറിച്ചതിന്റെ 22ാം വാര്‍ഷികാഘോഷവും അക്ഷയ കണ്ണൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയും സംഗമവും ഞായറാഴ്ച നടക്കും.

## Article Content

ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സേവന ദാതാക്കളായ അക്ഷയ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭം കുറിച്ചതിന്റെ 22ാം വാര്‍ഷികാഘോഷവും അക്ഷയ കണ്ണൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയും സംഗമവും ഞായറാഴ്ച നടക്കും.

ധര്‍മ്മടം ബീച്ചില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് അഡ്വ എ എന്‍ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 ന് ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.രവിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന നിയമ സഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അക്ഷയ കുടുംബങ്ങളുടെ കലാപരിപാടികള്‍, വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കുട്ടാപ്പു കതിരൂര്‍ നയിക്കുന്ന പാട്ടും പറച്ചിലും പരിപാടിയും എന്നിവ സംഗമത്തിന് മാറ്റുകൂട്ടും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 237 ഓളം അക്ഷയ സെന്ററുകളില്‍ നിന്നുള്ള 400ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും - കെ.കെ. ദീപക്, എം.സതീശന്‍, എം.സനില്‍കുമാര്‍, കെ. നിഖില്‍, സി. അനില്‍കുമാര്‍, കെ.ഷാജി, എ.കെ. സുമിത്രാനന്ദ്, എം. റാഷിക് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251119/akshaya-22-kannur-community-gathering-at-dharmadam-beach-on-sunday)