---
title: "പാനൂരിൽ സിപിഎം  ഏരിയാ സമ്മേളനത്തിന് കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന   പ്രവർത്തകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി ; 2 പേർക്ക് പരിക്ക്"
english_title: "A bike lost control and ran into activists who were tying flagpoles for the CPM area conference in Panur; 2 people were injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250743/a-bike-lost-control-and-ran-into-activists-who-were-tying-flagpoles-for-the-cpm-area-conference-in-panur-2-people-were-injured"
published_at: "2024-11-21T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e93ff607a9_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ സിപിഎം  ഏരിയാ സമ്മേളനത്തിന് കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന   പ്രവർത്തകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി ; 2 പേർക്ക് പരിക്ക്

> **Lead Summary:** **പാനൂർ: **സി പി എം പാനൂർ ഏരിയാ സമ്മേളനത്തിന് കൊടിതോരണങ്ങൾ ചമക്കുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി 2 പേർക്ക് പരിക്കേറ്റു. മേലെ ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

## Article Content

**പാനൂർ: **സി പി എം പാനൂർ ഏരിയാ സമ്മേളനത്തിന് കൊടിതോരണങ്ങൾ ചമക്കുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി 2 പേർക്ക് പരിക്കേറ്റു. മേലെ ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ സജിലേഷ്, നസീർഇടവലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. നവംബർ 26 മുതൽ ഡിസംബർ 1 വരെ ചമ്പാട് നടക്കുന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊടിതോരണങ്ങൾ ഒരുക്കുകയായിരുന്ന സി പി എം പ്രവർത്തകരായ നസീർ ഇടവലത്ത്, സജിലേഷ്, എം.കെ സതീശൻ, നവാസ്, രജിലൻ, അലി എന്നിവർക്കിടയിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്.

സജിലേഷിനും, നസീർ ഇടവലത്തിനുമാണ് പരിക്കേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്. അതേ സമയം ബൈക്കിൻ്റെ നിയന്ത്രണം തെറ്റിച്ചുള്ള വരവ് പിന്നിലുള്ള വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250743/a-bike-lost-control-and-ran-into-activists-who-were-tying-flagpoles-for-the-cpm-area-conference-in-panur-2-people-were-injured)