---
title: "പന്തക്കൽ  പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ; അയ്യായിരത്തോളം രൂപ കവർന്നു"
english_title: "Robbery at Pantokkal Panthokkavu Ayyappa temple; Around Rs. 5,000 stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250710/robbery-at-pantokkal-panthokkavu-ayyappa-temple-around-rs-5000-stolen"
published_at: "2024-11-20T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dfde0882c7_Untitled-3_copy.jpg"
keywords: []
---

# പന്തക്കൽ  പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ; അയ്യായിരത്തോളം രൂപ കവർന്നു

> **Lead Summary:** പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ; അയ്യായിരത്തോളം രൂപ കവർന്നു

## Article Content

പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ; അയ്യായിരത്തോളം രൂപ കവർന്നു

ഓഫീസ് മുറിയിലെ വലിപ്പിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയാണ് കവർന്നത്. പന്തക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.

ചൊവ്വാഴ്‌ച രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് വലിപ്പുകൾ വലിച്ചിട്ടിട്ടുണ്ട്. അയ്യായിരത്തോളം രൂപ മോഷണം പോയെന്ന് കരുതുന്നതായി ക്ഷേത്രം ഭാരവാഹികളായ

രവി നികുഞ്ജം, സി.വി മോഹൻകുമാർ എന്നിവർ പറഞ്ഞു. ക്ഷേത്രത്തിന് നാശനഷ്ടവും വരുത്തിയിട്ടുണ്ട്. മോഷ്ടാവി ന്റേതാണെന്ന് കരുതുന്ന ഒരാളുടെ ചിത്രം സി.സി.ടി.വി. കേമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പൊലീസ് തി രിച്ചറിഞ്ഞതായും സൂചനയുണ്ട്.

കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്‌ധരെ കൊണ്ട് വന്ന് പരിശോധന നടത്തി. പന്തക്കൽ എസ്.ഐ. പി.ഹരിദാസും, പള്ളൂർ എസ്.ഐ. റിനിൽകുമാറുമാണ് അന്വേഷണം നടത്തുന്നത്. ക്ഷേത്രത്തിൽ നവീകരണ പ്രവർ ത്തനങ്ങൾ നടത്തിവരികയാണ്. ശബരിമല തീർത്ഥാടന കാലമായതിനാൽ ഭക്തരുടെ തിരക്കും ക്ഷേത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250710/robbery-at-pantokkal-panthokkavu-ayyappa-temple-around-rs-5000-stolen)