---
title: "പേരാമ്പ്ര ബസ്സ്റ്റാൻ്റിൽ ബസ് തട്ടിമരിച്ചത് നടുവണ്ണൂർ സ്വദേശി ; പ്രതിഷേധവുമായി യാത്രക്കാർ "
english_title: "A native of Naduvannur was hit and killed by a bus at Perambra bus stand; passengers protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250702/a-native-of-naduvannur-was-hit-and-killed-by-a-bus-at-perambra-bus-stand-passengers-protest"
published_at: "2024-11-20T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673df54f2148d_673dcd107c42b_accident.jpg"
keywords: []
---

# പേരാമ്പ്ര ബസ്സ്റ്റാൻ്റിൽ ബസ് തട്ടിമരിച്ചത് നടുവണ്ണൂർ സ്വദേശി ; പ്രതിഷേധവുമായി യാത്രക്കാർ 

> **Lead Summary:** ** **പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ വയോധികന്‍ ബസ് തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

** **പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ വയോധികന്‍ ബസ് തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

നടുവണ്ണൂര്‍ വാകയാട് സ്വദേശി കണ്ണി പൊയില്‍ അമ്മദ് (70) ആണ് മരിച്ചത്. സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിന്റെ ദേഹത്ത് കൂടി ബസ്സ് കയറിയിറങ്ങുകയായിരുന്നു .

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എസ്റ്റീം ബസ്സാണ് തട്ടിയത് . സംഭവസ്ഥലത്തുവച്ചു തന്നെ അമ്മദ് മരിച്ചിരുന്നു . മൃതദേഹം ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

പൊലീസും ഫയര്‍ ഫോഴ്‌സും എത്തി അപകടസ്ഥലം വൃത്തിയാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250702/a-native-of-naduvannur-was-hit-and-killed-by-a-bus-at-perambra-bus-stand-passengers-protest)