---
title: "സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി ; പാനൂരിൽ മധ്യവയസ്കൻ  അറസ്റ്റിൽ"
english_title: "12-year-old girl raped during school performance; Middle-aged man arrested in Panur "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250590/12-year-old-girl-raped-during-school-performance-middle-aged-man-arrested-in-panur"
published_at: "2024-11-20T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d7e0a220d1_Untitled-2_copy.jpg"
keywords: []
---

# സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി ; പാനൂരിൽ മധ്യവയസ്കൻ  അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **സ്‌കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

**പാനൂർ: **സ്‌കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.

പാനൂർ സ്വദേശി ദേവരാജിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്‌ച പാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ വച്ചായിരുന്നു പീഡനം. സ്‌കൂൾ അധികൃതരും മറ്റ് കുട്ടികളുമെല്ലാം കലാപരിപാടി നടക്കുന്ന സ്റ്റേജിൽ ശ്രദ്ധകേന്ദ്രീകരിക്കെ ഇയാൾ കുട്ടിയെ സ്വകാര്യം പറയാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250590/12-year-old-girl-raped-during-school-performance-middle-aged-man-arrested-in-panur)