---
title: "നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു ; അക്രമത്തിന് ശേഷം ഭർത്താവ് രക്ഷപ്പെട്ടു"
english_title: "A pregnant woman was hacked in Nadapuram; The husband escaped after the violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248750/a-pregnant-woman-was-hacked-in-nadapuram-the-husband-escaped-after-the-violence"
published_at: "2024-11-12T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732cc2472d51_download_(4).jpg"
keywords: []
---

# നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു ; അക്രമത്തിന് ശേഷം ഭർത്താവ് രക്ഷപ്പെട്ടു

> **Lead Summary:** ***നാദാപുരം ***നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു.സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ.

## Article Content

***നാദാപുരം ***നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു.സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ.

നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകൾ ഷംന (27) നാണ് നാദാപുരം തെരുവം പറമ്പിലെ ഭർതൃവീട്ടിൽ വെച്ച് വെട്ടേറ്റത്.

ഇന്നലെ  വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഷംനയുടെ വയറിനും കൈക്കുമാണ് വെട്ടേറ്റത്.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

വടകര സി എം ആശുപത്രിയിൽ നിന്നാണ് ഇന്ന് രാത്രി വൈകി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.

രണ്ട് മാസം ഗർഭിണിയാണ് ഷംന. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248750/a-pregnant-woman-was-hacked-in-nadapuram-the-husband-escaped-after-the-violence)