Nov 11, 2024 08:46 PM

പന്ന്യന്നൂർ:(www.panoornews.in)  ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലാം ക്ലാസുകാരെന്റെ   ജീവൻ രക്ഷിക്കാൻ കൈകോർത്ത് ഒരു നാട്.

പന്ന്യന്നൂർ ഗവ.എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ദൈവിക്കാണ് ക്യാൻസർ ബാധിച്ച് കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലുള്ളത്.


ഒരു കോടി അമ്പത് ലക്ഷത്തോളം രൂപ തുടർചികിത്സക്കായി കണ്ടെത്താൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് പന്ന്യന്നൂർ ഗ്രാമമൊന്നാകെ.


ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം വ്യാഴാഴ്ച സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

പന്ന്യന്നൂർ ശ്രീനിവാസിൽ ഷിജിത്തിൻ്റെയും, രമ്യയുടെയും മകൻ ദൈവിക്കാണ് അഡ്രിനാൽ ഗ്രന്ഥിയിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് എംവി ആർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പന്ന്യന്നൂർ ഗവ.എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ദൈവിക്ക്.

ഒരു കോടി അൻപത് ലക്ഷം രൂപയോളം ചികിത്സക്കായി വേണം. നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സാ ചിലവ്.


ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിൽ വ്യാഴാഴ്ച വൈകീട്ട് 4.30ന് നടക്കും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും, നാട്ടുകാരും ചികിത്സാ സഹായ കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


Panniyannoor to join hands for Daivik, a fourth grader who is suffering from cancer; Speaker Adv A N Shamseer will inaugurate the meeting of the medical assistance committee on Thursday

Next TV

Top Stories










News Roundup