---
title: "കോഴിക്കോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; അലമാരയിൽ സൂക്ഷിച്ച 10 പവനോളം കവർന്ന് കളളൻ"
english_title: "A closed house in Kozhikode was broken into and stolen; The thief stole about 10 pawan kept in the cupboard"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248599/a-closed-house-in-kozhikode-was-broken-into-and-stolen-the-thief-stole-about-10-pawan-kept-in-the-cupboard"
published_at: "2024-11-11T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731c0ac299ea_6731b617cc5ba_sfsd.jpg"
keywords: []
---

# കോഴിക്കോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; അലമാരയിൽ സൂക്ഷിച്ച 10 പവനോളം കവർന്ന് കളളൻ

> **Lead Summary:** ****താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.

## Article Content

****താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.

കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്.

മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്.

ഷാഫി ഗൾഫിലാണ്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കയായിരുന്നു.

ഇന്നലെ രാത്രി ഇവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താമരശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248599/a-closed-house-in-kozhikode-was-broken-into-and-stolen-the-thief-stole-about-10-pawan-kept-in-the-cupboard)