---
title: "കണ്ണൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ 20 ദിവസത്തിന് ശേഷം പിടിയിൽ"
english_title: "The man who tried to stab a youth in Kannur was arrested after 20 days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248554/the-man-who-tried-to-stab-a-youth-in-kannur-was-arrested-after-20-days"
published_at: "2024-11-11T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731a5aebad8b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ 20 ദിവസത്തിന് ശേഷം പിടിയിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം നാടു വിട്ടയാളെ 20 ദിവസത്തിനുശേഷം പോലീസ് കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം നാടു വിട്ടയാളെ 20 ദിവസത്തിനുശേഷം പോലീസ് കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്തു.

ഏച്ചൂർ കാനച്ചേരി ലക്ഷംവീട് കോളനിയിലെ ടി.പി.കൃഷ്‌ണനെയാണ് (50) കോഴിക്കോട്ടെ ഒളിസങ്കേതത്തിൽ വച്ച് ടൗൺ സി.ഐ: ശ്രീജിത്ത് കൊടേ രിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌.

കഴിഞ്ഞ 21ന് രാവിലെ ഒമ്പത് മണിയോടെ തെക്കിബസാർ സന്നിധാൻ ബാറിന് സമീപത്തുവച്ച് ചേലേരി മുക്ക് വടക്കേമൊട്ടയിലെ സഫീന മൻസി ലിൽ ഫിറോസിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി യാണ് കൃഷ്ണൻ, തലേദിവസം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ക്കൊപ്പം കൃഷ്ണനെ ഫിറോസ് മോശം സാഹചര്യത്തിൽ സാഹചര്യത കണ്ടത് ചോദ്യംചെയ്ത വിരോധത്തിനാണത്രെ ആക്രമിച്ചത്.

പള്ളയ്ക്ക് കുത്തേറ്റ ഫിറോസിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്ണൻ നാട്ടുകാർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു.

ഇയാൾ കോഴിക്കോട്ടെ ഒരു ലോഡ്‌ജിൽ ഒളിച്ചുതാമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248554/the-man-who-tried-to-stab-a-youth-in-kannur-was-arrested-after-20-days)