---
title: "സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ഐആർപിസി ഏരിയ വളണ്ടിയർ സംഗമം നടത്തി."
english_title: "As part of CPM Panur Area Conference, IRPC Area Volunteers held a meeting."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248527/as-part-of-cpm-panur-area-conference-irpc-area-volunteers-held-a-meeting"
published_at: "2024-11-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673194b0cfe96_Untitled-1_copy.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ഐആർപിസി ഏരിയ വളണ്ടിയർ സംഗമം നടത്തി.

> **Lead Summary:** **പാനൂർ: ** ചമ്പാട് ചോതാവൂർ ഹൈസ്ക്കൂൾ ഹാളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** ചമ്പാട് ചോതാവൂർ ഹൈസ്ക്കൂൾ ഹാളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു.

ഐആർപിസി പാനൂർ സോണൽ കൺവീനർ എ പ്രദീപൻ അധ്യക്ഷനായി. ഫയർ ആൻഡ് റെസ്ക്യൂ തലശ്ശേരി സ്റ്റേഷൻ അസിസ്റ്റൻ്റ് ഓഫീസർ ഒകെ രജീഷ് ക്ലാസെടുത്തു.

യുകെ അശോകൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൻ്റെ ഭാഗമായി രണ്ടു ദിവസങ്ങളായി നടക്കുന്ന വോളിബോൾ ടൂർണമെൻ്റ് തിങ്കൾ വൈകിട്ട് അഞ്ചരയ്ക്ക് മീത്തലെ ചമ്പാട് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെകെ പവിത്രൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248527/as-part-of-cpm-panur-area-conference-irpc-area-volunteers-held-a-meeting)