---
title: "സി പിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി  കർഷക സംഗമം നടത്തി."
english_title: "Farmers meeting was held as part of CPM Panur area conference."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248219/farmers-meeting-was-held-as-part-of-cpm-panur-area-conference"
published_at: "2024-11-09T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f2dd88b0bc_Untitled-1_copy.jpg"
keywords: []
---

# സി പിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി  കർഷക സംഗമം നടത്തി.

> **Lead Summary:** **ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സിപിഎം പാനൂർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കേരള കർഷകസംഘം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു. .

## Article Content

**ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സിപിഎം പാനൂർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കേരള കർഷകസംഘം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു. .

കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി എംടികെ ബാബു അധ്യക്ഷനായി.

ജില്ലാ വൈസ് പ്രസിഡൻ്റ് ഒകെ വാസു, ഏരിയ പ്രസിഡൻ്റ് കെ. രവീന്ദ്രൻ, വിപി നാണു, കമലാ ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ ബിജു സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248219/farmers-meeting-was-held-as-part-of-cpm-panur-area-conference)