---
title: "വീടിൻ്റെ അടുക്കളയിൽ വച്ച കുക്കറിൽ ചുരുണ്ടുകൂടി  മൂർഖൻ ; വീട്ടമ്മ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Cobra curled up in the cooker in the kitchen of the house; The housewife escaped without being bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248193/cobra-curled-up-in-the-cooker-in-the-kitchen-of-the-house-the-housewife-escaped-without-being-bitten"
published_at: "2024-11-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f1388bf5ac_Untitled-6_copy.jpg"
keywords: []
---

# വീടിൻ്റെ അടുക്കളയിൽ വച്ച കുക്കറിൽ ചുരുണ്ടുകൂടി  മൂർഖൻ ; വീട്ടമ്മ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിനുള്ളിൽ ചുരുണ്ടുകൂടി ക്ഷണിക്കാതെയെത്തിയ അതിഥി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

## Article Content

കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിനുള്ളിൽ ചുരുണ്ടുകൂടി ക്ഷണിക്കാതെയെത്തിയ അതിഥി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

തലനാരിഴയ്ക്കാണ് കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. പാമ്പിൻ്റെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248193/cobra-curled-up-in-the-cooker-in-the-kitchen-of-the-house-the-housewife-escaped-without-being-bitten)