---
title: "വാട്‌സ്ആപ് വഴി  ലോട്ടറി ചൂതാട്ടം ; കണ്ണൂരിൽ  രണ്ടുപേർ അറസ്റ്റിൽ"
english_title: "Lottery Gambling via WhatsApp; Two people arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247831/lottery-gambling-via-whatsapp-two-people-arrested-in-kannur"
published_at: "2024-11-07T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cd8ee35276_download_(3).jpg"
keywords: []
---

# വാട്‌സ്ആപ് വഴി  ലോട്ടറി ചൂതാട്ടം ; കണ്ണൂരിൽ  രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **വാട്‌സ്ആപ് വഴി ലോട്ടറി ചൂതാട്ടം നടത്തിയ സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിൽ. വേളാപുരം സ്വദേശികളായ പി.സുധീർബാബു , കെ.മോഹനൻ എന്നിവരെയാ ണ് വളപട്ടണം എസ്ഐ ടി എം വിപിനും സംഘവും ചേർന്ന് പിടികൂടിയത്.

## Article Content

**കണ്ണൂർ : **വാട്‌സ്ആപ് വഴി ലോട്ടറി ചൂതാട്ടം നടത്തിയ സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിൽ. വേളാപുരം സ്വദേശികളായ പി.സുധീർബാബു , കെ.മോഹനൻ എന്നിവരെയാ ണ് വളപട്ടണം എസ്ഐ ടി എം വിപിനും സംഘവും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് ലോട്ടറി ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും പണവും പോലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധന യിലാണ് പാറക്കൽ കടവ് റോഡ് ജംഗ്ഷനിൽ വച്ച് ഇരുവരും പിടിയിലായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണിൽ ന്യൂ സ്റ്റാർ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ മൂന്നക്ക നമ്പർ ലോട്ടറി ചുതാട്ടം നടത്തിയതായും കണ്ടെത്തി. കഴിഞ്ഞ ദിവസവും ലോട്ടറി ചൂതാട്ടം നടത്തിയതിൽ ഒരാളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247831/lottery-gambling-via-whatsapp-two-people-arrested-in-kannur)