---
title: "പാലക്കാട് മഹിളാ  കോൺഗ്രസ് നേതാക്കളുടെ റൂമിൽ അതിക്രമിച്ചു നടത്തിയ പൊലീസ്  റെയ്ഡ് ; പാനൂരിൽ മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധം"
english_title: "Palakkad Mahila Congress leaders' room raided by police; Mahila Congress protest in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247702/palakkad-mahila-congress-leaders-room-raided-by-police-mahila-congress-protest-in-panur"
published_at: "2024-11-07T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c464da1435_Untitled-2_copy.jpg"
keywords: []
---

# പാലക്കാട് മഹിളാ  കോൺഗ്രസ് നേതാക്കളുടെ റൂമിൽ അതിക്രമിച്ചു നടത്തിയ പൊലീസ്  റെയ്ഡ് ; പാനൂരിൽ മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധം

> **Lead Summary:** ** **പാലക്കാട്‌ മഹിളാ കോൺഗ്രസ്‌ നേതാക്കന്മാർ താമസിച്ച ഹോട്ടലിൽ പോലിസ് അതിക്രമിച്ച് കയറി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** **പാലക്കാട്‌ മഹിളാ കോൺഗ്രസ്‌ നേതാക്കന്മാർ താമസിച്ച ഹോട്ടലിൽ പോലിസ് അതിക്രമിച്ച് കയറി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം കെ പി സി സി അംഗം വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.സി ബിന്ദു അധ്യക്ഷയായി.

ജില്ലാ സെക്രട്ടറി നിഷിത ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സുവർണ്ണ, ഭാസ്കരൻ വയലാണ്ടി, മല്ലിക നാരായണൻ, ലീല കുനിയിൽ, സുനിഷ ചാലിൽ, ഗീത, തങ്കമണി, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ മാരായ വിജിന സജീവ്, സുപ്രിയ കരിയാട്, പുഷ്പ മരുന്നൻ, പ്രീജിഷ, ബ്ലോക്ക് സെക്രട്ടറി മാരായ വിമല, ട്രഷറർ ബേബി സരോജം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247702/palakkad-mahila-congress-leaders-room-raided-by-police-mahila-congress-protest-in-panur)