---
title: "കടവത്തൂരിനെ കണ്ണീരിലാഴ്ത്തി 'ഫാൻ്റസി സ്റ്റുഡിയൊ' ഉടമ ശ്രീജിത്തിൻ്റെ അപ്രതീക്ഷിത വിടവാങ്ങൽ ; സംസ്കാരം നാളെ രാവിലെ 8ന്"
english_title: "Kadavathur was moved to tears by the unexpected departure of 'Fantasy Studio' owner Sreejith; Funeral tomorrow at 8 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247160/kadavathur-was-moved-to-tears-by-the-unexpected-departure-of-fantasy-studio-owner-sreejith-funeral-tomorrow-at-8-am"
published_at: "2024-11-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67287fb92b763_mll.jpg"
keywords: []
---

# കടവത്തൂരിനെ കണ്ണീരിലാഴ്ത്തി 'ഫാൻ്റസി സ്റ്റുഡിയൊ' ഉടമ ശ്രീജിത്തിൻ്റെ അപ്രതീക്ഷിത വിടവാങ്ങൽ ; സംസ്കാരം നാളെ രാവിലെ 8ന്

> **Lead Summary:** കടവത്തൂർ :പ്രമുഖ ഫോട്ടോഗ്രാഫർ കടവത്തൂരിലെ ഫാൻറസി ഓഡിയോ ആൻ്റ് വീഡിയോ ഷോപ്പ് ഉടമ സി.എൻ. ശ്രീജിത്ത് അന്തരിച്ചു. കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ചൊക്ലി മെഡിക്കൽ സെൻ്ററിലും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

കടവത്തൂർ :പ്രമുഖ ഫോട്ടോഗ്രാഫർ കടവത്തൂരിലെ ഫാൻറസി ഓഡിയോ ആൻ്റ് വീഡിയോ ഷോപ്പ് ഉടമ സി.എൻ. ശ്രീജിത്ത് അന്തരിച്ചു. കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ചൊക്ലി മെഡിക്കൽ സെൻ്ററിലും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപനസമിതി കടവത്തൂർ യൂണിറ്റ് സെക്രട്ടറി എന്നിസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു.

കടവത്തൂരിലെ എല്ലാ പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്ന ശ്രീജിത്തിൻ്റെ വേർപാട് അക്ഷരാർത്ഥത്തിൽ കടവത്തൂരിനെ കണ്ണീരിലാഴ്ത്തി. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു ശ്രീജിത്ത്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് കടവത്തൂർ ഇരഞ്ഞിൻ കീഴിലെ ചെറുവള്ളൂർ എന്ന വീട്ടിലേക്ക് എത്തുന്നത്.

പരേതരായ കുഞ്ഞിരാമൻ്റെയും നാണിയുടെയും മകനാണ്.

ലനിഷയാണ് ഭാര്യ.

അലൻ, അനൻ എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, വിനയൻ, സജീവൻ, രാജേഷ്, അജിത (വിളക്കോട്ടൂർ) പരേതരായ പുരുഷു, സുധി

സംസ്കാരം നാളെ രാവിലെ 8 മണി വീട്ടുവളപ്പിൽ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247160/kadavathur-was-moved-to-tears-by-the-unexpected-departure-of-fantasy-studio-owner-sreejith-funeral-tomorrow-at-8-am)