---
title: "എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ  ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ജയിലിൽ കഴിയുന്ന പി.പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും"
english_title: "The bail plea of ​​PP Divya, who is in jail for abetting suicide in the death of ADM Naveen Babu, will be considered tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247138/the-bail-plea-of-pp-divya-who-is-in-jail-for-abetting-suicide-in-the-death-of-adm-naveen-babu-will-be-considered-tomorrow"
published_at: "2024-11-04T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67286ea107ef2_Untitled-6_copy.jpg"
keywords: []
---

# എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ  ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ജയിലിൽ കഴിയുന്ന പി.പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

> **Lead Summary:** തലശ്ശേരി:****എ.ഡി.എം. കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ യിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിച്ചപ്പോൾ പോലീസ് റിപ്പോർട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർസമയം ആവശ്യപ്പെട്ടിരുന്നു.

## Article Content

തലശ്ശേരി:****എ.ഡി.എം. കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ യിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിച്ചപ്പോൾ പോലീസ് റിപ്പോർട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർസമയം ആവശ്യപ്പെട്ടിരുന്നു.

വിവാദമായ യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എം. നവീൻബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടർ അരുൺ കെ.വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കു വേണ്ടിയുള്ള വാദം.

ഒക്ടോബർ 29-നാണ് ദിവ്യ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247138/the-bail-plea-of-pp-divya-who-is-in-jail-for-abetting-suicide-in-the-death-of-adm-naveen-babu-will-be-considered-tomorrow)