---
title: "സിപിഎം പാനൂർ ഏരിയാ സമ്മേളനം ; ചമ്പാട്  സംഘാടക സമിതി ഓഫീസ് തുറന്നു"
english_title: "CPM Panur Area Conference; Champaday organizing committee office opened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247125/cpm-panur-area-conference-champaday-organizing-committee-office-opened"
published_at: "2024-11-04T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67286678112e0_Untitled-4_copy.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയാ സമ്മേളനം ; ചമ്പാട്  സംഘാടക സമിതി ഓഫീസ് തുറന്നു

> **Lead Summary:** **ചമ്പാട് : **നവംബർ 29, 30, ഡിസം.1 വരെ ചമ്പാട് വച്ച് നടക്കുന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിനായുള്ള സംഘാടക സമിതി ഓഫീസ് താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു.

## Article Content

**ചമ്പാട് : **നവംബർ 29, 30, ഡിസം.1 വരെ ചമ്പാട് വച്ച് നടക്കുന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിനായുള്ള സംഘാടക സമിതി ഓഫീസ് താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു.

സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. കെ.കെ പവിത്രൻ മാസ്റ്റർ അധ്യക്ഷനായി.

പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ലോക്കൽ സെക്രട്ടറി കെ. ജയരാജൻ എന്നിവർ സംസാരിച്ചു. ഇ.വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247125/cpm-panur-area-conference-champaday-organizing-committee-office-opened)