---
title: "കലക്ടററെ നുണ പരിശോധനക്ക് വിധേയനാക്കണം ; മുസ്ലിംലീഗിൻ്റെ കളക്ടറേറ്റ് മാർച്ച് ഇന്ന്"
english_title: "Collector should be subjected to lie test; Muslim League collectorate march today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247112/collector-should-be-subjected-to-lie-test-muslim-league-collectorate-march-today"
published_at: "2024-11-04T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672859ed17cf6_nvvvvvvvvvvvvvvvvvv.jpg"
keywords: []
---

# കലക്ടററെ നുണ പരിശോധനക്ക് വിധേയനാക്കണം ; മുസ്ലിംലീഗിൻ്റെ കളക്ടറേറ്റ് മാർച്ച് ഇന്ന്

> **Lead Summary:** കണ്ണൂർ:****മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് കളക്ടറുടെ വസതിയിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് കളക്ടറേറ്റിലേ ക്ക് മാറ്റിയതായി ജില്ലാ പ്രസിഡ ന്റ്റ് അബ്ദുൽ കരീം ചേലേരിയും, ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും അറിയിച്ചു.

## Article Content

കണ്ണൂർ:****മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് കളക്ടറുടെ വസതിയിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് കളക്ടറേറ്റിലേ ക്ക് മാറ്റിയതായി ജില്ലാ പ്രസിഡ ന്റ്റ് അബ്ദുൽ കരീം ചേലേരിയും, ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും അറിയിച്ചു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഔദ്യോഗിക വസതി, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതി, കണ്ണൂർ സബ് ഡിവിഷൻ എ.സി.പി.യുടെ ഔദ്യോഗിക വസതി എന്നിവ കൂടി ഉൾപ്പെടുന്ന ജില്ലയിലെ അതീവ സുരക്ഷാമേഖലയാണ് കളക്ടറുടെ വസതി സ്ഥിതി ചെയ്യുന്ന പ്രദേശം. അതിനാൽ ഇവിടെ നടത്താൻ തീരുമാനിച്ച മാർച്ച് ഒഴിവാക്കണമെന്ന് പോലീസ് അധികാരികൾ നിർദേശിച്ചതിനാലാണ് മാറ്റം.

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ കളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, തത്സ്ഥാനത്തു നിന്ന് മാറ്റി അന്വേഷിക്കണ മെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി മാർച്ച് ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247112/collector-should-be-subjected-to-lie-test-muslim-league-collectorate-march-today)