---
title: "പാനൂർ നഗരസഭയിലെയും, പന്ന്യന്നൂർ പഞ്ചായത്തിലെയും റോഡുകളുടെ ശോച്യാവസ്ഥ ; പാനൂരിൽ ഇന്ന്  ബിജെപിയുടെ പന്തം കൊളുത്തി പ്രകടനം"
english_title: "Bad condition of roads in Pannur Municipality and Pannyanur Panchayat; BJP's torch lit demonstration in Panur today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246928/bad-condition-of-roads-in-pannur-municipality-and-pannyanur-panchayat-bjps-torch-lit-demonstration-in-panur-today"
published_at: "2024-11-03T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6726fe7e4df3d_Untitled-4_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെയും, പന്ന്യന്നൂർ പഞ്ചായത്തിലെയും റോഡുകളുടെ ശോച്യാവസ്ഥ ; പാനൂരിൽ ഇന്ന്  ബിജെപിയുടെ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** പാനൂർ:**** പാനൂർ മുൻസിപ്പാലിറ്റിയിലെ കുന്നോത്ത് പീടിക - മേലേ പൂക്കോം റോഡിൻ്റെ റീടാറിംഗ് നടത്താത്തിലും, പന്ന്യന്നൂർ പഞ്ചായത്തിലെ കണിയളീൻ്റവിട ക്ഷേത്ര പരിസരത്തെ റോഡിൻ്റെ അറ്റകുറ്റപണി നടത്താത്തതിലും പ്രധിഷേധിച്ച് ഇന്ന് വൈകീട്ട് 7 മണിക്ക് ബിജെപിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

## Article Content

പാനൂർ:**** പാനൂർ മുൻസിപ്പാലിറ്റിയിലെ കുന്നോത്ത് പീടിക - മേലേ പൂക്കോം റോഡിൻ്റെ റീടാറിംഗ് നടത്താത്തിലും, പന്ന്യന്നൂർ പഞ്ചായത്തിലെ കണിയളീൻ്റവിട ക്ഷേത്ര പരിസരത്തെ റോഡിൻ്റെ അറ്റകുറ്റപണി നടത്താത്തതിലും പ്രധിഷേധിച്ച് ഇന്ന് വൈകീട്ട് 7 മണിക്ക് ബിജെപിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

ഐ.എൻ.ഡി.ഐ.എ മുന്നണിയിലെ 2 അംഗങ്ങൾ റോഡിൻ്റെ 50 മീറ്റർ ചുറ്റളവിൽ ഉണ്ടായിട്ടും റോഡ് നവീകരണം സാധ്യമാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തുന്നത്. പന്തം കൊളുത്തി പ്രകടനം കൊക്കപറമ്പിൽ നിന്നും ആരംഭിച്ച് മേലെ പൂക്കോം പഴശി നഗറിൽ സമാപിക്കും. തുടർന്ന് മനോജ് പൊയിലൂർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246928/bad-condition-of-roads-in-pannur-municipality-and-pannyanur-panchayat-bjps-torch-lit-demonstration-in-panur-today)