---
title: "തലശേരിയിൽ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ  വീട്ടിലേക്ക് പാഞ്ഞുകയറി ; കാൽനടയാത്രക്കാരനും, ഓട്ടോഡ്രൈവർക്കും പരിക്ക്"
english_title: "In Thalassery, the auto lost control and ran into a nearby house; Pedestrian and auto driver injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246902/in-thalassery-the-auto-lost-control-and-ran-into-a-nearby-house-pedestrian-and-auto-driver-injured"
published_at: "2024-11-02T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67265e7b7e0b2_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ  വീട്ടിലേക്ക് പാഞ്ഞുകയറി ; കാൽനടയാത്രക്കാരനും, ഓട്ടോഡ്രൈവർക്കും പരിക്ക്

> **Lead Summary:** **തലശേരി: **തലശേരി സെയ്ദാർ പള്ളിയിൽ റോഡിലെ കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി.

## Article Content

**തലശേരി: **തലശേരി സെയ്ദാർ പള്ളിയിൽ റോഡിലെ കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി.

അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം 2 പേർക്ക് പരിക്കേറ്റു.രണ്ടാം ഗേറ്റിൽ പൂവളപ്പ് തെരു ഗണപതി ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. ഇവിടെ റോഡിനോട് ചേർന്ന് നിരനിരയായി വീടുകളുണ്ട്.

എതിരെ വന്ന വാഹനത്തിൻ്റെ ലൈറ്റിൽ ഓട്ടോ ഡ്രൈവർ റോഡിലെ കുഴി കാണാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് സമീപത്തെ വീടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഓട്ടോ ഡ്രൈവറെയും പരിക്കേറ്റ കാൽനടയാത്രക്കാരനെയും ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ റോഡിൽ മൂന്നോളം വലിയ കുഴികളുണ്ട്.ഒരു മാസത്തോളമായി കുഴി നന്നാക്കണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246902/in-thalassery-the-auto-lost-control-and-ran-into-a-nearby-house-pedestrian-and-auto-driver-injured)