---
title: "കുട്ടി ഡ്രൈവർ പിടിയിൽ ; ആർസി ഉടമക്ക്  കേസും, 55,000 രൂപ പിഴയും  "
english_title: "Child driver arrested; Case against RC owner, Rs 55,000 fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246835/child-driver-arrested-case-against-rc-owner-rs-55000-fine"
published_at: "2024-11-02T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725f93eae01a_6725f37aa0d85_police.jpg"
keywords: []
---

# കുട്ടി ഡ്രൈവർ പിടിയിൽ ; ആർസി ഉടമക്ക്  കേസും, 55,000 രൂപ പിഴയും  

> **Lead Summary:** **തളിപ്പറമ്പ്: ** കുട്ടിഡ്രൈവര്‍ കുടുങ്ങി . വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്.

## Article Content

**തളിപ്പറമ്പ്: ** കുട്ടിഡ്രൈവര്‍ കുടുങ്ങി . വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്.

ഇന്നലൈ വൈകുന്നേരം 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്‌നമ്പര്‍ 5 ന് സമീപം വാഹനപരിശോധന നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59-എക്‌സ് 4638 സ്‌ക്കൂട്ടര്‍ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246835/child-driver-arrested-case-against-rc-owner-rs-55000-fine)