---
title: "കൂത്തുപറമ്പിൽ  വീട് കുത്തിത്തുറന്ന്  മോഷണം ; 3 പവൻ സ്വർണാഭരണം കവർന്നു"
english_title: "Burglary in Koothuparam; 3 Pavan stole gold ornaments"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246817/burglary-in-koothuparam-3-pavan-stole-gold-ornaments"
published_at: "2024-11-02T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725ea2627dcd_Untitled-7_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ  വീട് കുത്തിത്തുറന്ന്  മോഷണം ; 3 പവൻ സ്വർണാഭരണം കവർന്നു

> **Lead Summary:** ** **കൂത്തുപറമ്പില്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കൈതേരി കപ്പണ അനധ്വനിയില്‍ കെ കെ ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

** **കൂത്തുപറമ്പില്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കൈതേരി കപ്പണ അനധ്വനിയില്‍ കെ കെ ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന

3 പവന്‍ തൂക്കം വരുന്ന

സ്വര്‍ണാഭരണങ്ങള്‍

മോഷ്ടാവ് കവര്‍ന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ദിനേശന്റെ ഭാര്യ

ദിവ്യ വീട് പൂട്ടി

ജോലിക്ക് പോയതായിരുന്നു.

വൈകിട്ട് വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.

മുറിയില്‍

മുളക് പൊടി വിതറിയ നിലയിലാണുള്ളത്.

മുകളിലെത്തെ നിലയിലെ ഗ്രില്‍സ് വഴി യാണ് മോഷ്ടാവ്

അകത്ത് കടന്നത്

എന്നാണ് കരുതുന്നത്

കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246817/burglary-in-koothuparam-3-pavan-stole-gold-ornaments)