---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു, സഹയാത്രികന് പരിക്ക്"
english_title: "Car and bike accident; A student from Vadakara died, a fellow passenger was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246738/car-and-bike-accident-a-student-from-vadakara-died-a-fellow-passenger-was-injured"
published_at: "2024-11-02T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725890771188_672500854829d_vatakra.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു, സഹയാത്രികന് പരിക്ക്

> **Lead Summary:** ****ബംഗളൂരു ബിടിഎമ്മിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

## Article Content

****ബംഗളൂരു ബിടിഎമ്മിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എംവി സിദ്ധീഖിന്റെ മകൻ നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത്.

സഹയാത്രികനായ സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിനെ (23) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എഐകെഎംസിസി ആംബുലൻസിൽ കൊണ്ടുപോയി.

ഇരുവരും ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥികളാണ്. വ്യാഴാഴ്ച അർധ രാത്രിയാണ് അപകടം.

നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്:സഫീറ. സഹോദരങ്ങൾ: സിജാദ്, നഫ്‌സൽ. ഖബറടക്കം വടകര

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246738/car-and-bike-accident-a-student-from-vadakara-died-a-fellow-passenger-was-injured)