---
title: "കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി"
english_title: "Koilandi train hit dead man identified; The deceased was a native of Perampra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246588/koilandi-train-hit-dead-man-identified-the-deceased-was-a-native-of-perampra"
published_at: "2024-11-01T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672478b9a4629_download_(5).jpg"
keywords: []
---

# കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി

> **Lead Summary:** ****നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്.

## Article Content

****നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്.

അമ്പത്തിരണ്ട് വയസായിരുന്നു. നന്തി ഫ്ളൈ ഓവറിന് സമീപത്ത് ഇന്നലെ വൈകുന്നേരം 7മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഭാര്യ: ജാൻസി, അച്ഛൻ: കോരൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246588/koilandi-train-hit-dead-man-identified-the-deceased-was-a-native-of-perampra)