---
title: "വാറൻ്റ് പ്രതിയെ കർണ്ണാടകയിലെ അറക്കല ഗുഡുവിൽ വച്ച് സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്"
english_title: "Thalassery exice "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246489/thalassery-exice"
published_at: "2024-10-31T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723a53dc558a_1000442422.jpg"
keywords: []
---

# വാറൻ്റ് പ്രതിയെ കർണ്ണാടകയിലെ അറക്കല ഗുഡുവിൽ വച്ച് സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്

> **Lead Summary:**  തലശ്ശേരി : വാറൻ്റ് പ്രതിയെ കർണ്ണാടകയിലെ അറക്കല ഗുഡുവിൽ വച്ച് സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്

## Article Content

 തലശ്ശേരി : വാറൻ്റ് പ്രതിയെ കർണ്ണാടകയിലെ അറക്കല ഗുഡുവിൽ വച്ച് സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്

തലശ്ശേരി അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി പുറപ്പെടുവിച്ച വാറൻ്റ് പ്രതി കർണാടക സ്വദേശി ഗണേഷിനെയാണ് കണ്ണൂർ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം തലശ്ശേരി എക്സൈസ് റേഞ്ച് സംഘം അതിവിദഗ്ധമായി കർണ്ണാടക സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ അറക്കല ഗുഡുവിലെ ഒളിസങ്കേതത്തിൽ വച്ച് പിടികൂടിയത്.

തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്, അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുധീർ വാഴവളപ്പിൽ , സിവിൽ എക്സൈസ് ഓഫീസർ സരിൻരാജ്, സിവിൽ എകസൈസ് ഓഫീസർ ഡ്രൈവർ ബിനീഷ് കെ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 2014 ൽ മാഹി മദ്യം കൈവശം വച്ച് കടത്തവെ ന്യൂ മാഹി ചെക്പോസ്റ്റിൽ വച്ച് 2 പേരെ പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് ഗണേഷ്.

തലശ്ശേരി അഡീ.ചീഫ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246489/thalassery-exice)