---
title: "കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന്  യുവതിക്കും, മകൾക്കും വെട്ടേറ്റു ; പ്രതി അറസ്റ്റിൽ"
english_title: "In Kannur, a woman and her daughter were cut after a family fight; The accused was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246073/in-kannur-a-woman-and-her-daughter-were-cut-after-a-family-fight-the-accused-was-arrested"
published_at: "2024-10-29T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672115331881c_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന്  യുവതിക്കും, മകൾക്കും വെട്ടേറ്റു ; പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ :**കുടുംബ വഴക്കിനെ തുടർന്നുള്ള അക്രമണത്തിൽ കണ്ണൂർ മയ്യിൽ അഡുവാപ്പുറത്ത് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. പ്രതിയെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. അടുവാപ്പുറത്തെ കുന്നും പുറത്തെ ഹൗസിൽ ഗിരീശൻ ആണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ :**കുടുംബ വഴക്കിനെ തുടർന്നുള്ള അക്രമണത്തിൽ കണ്ണൂർ മയ്യിൽ അഡുവാപ്പുറത്ത് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. പ്രതിയെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. അടുവാപ്പുറത്തെ കുന്നും പുറത്തെ ഹൗസിൽ ഗിരീശൻ ആണ് അറസ്റ്റിലായത്.

രാത്രി എട്ടരയോടെയാണ് സംഭവം. മുൻ ഭർത്താവായ പ്രതിയുടെ അക്രമണത്തിൽ ഭാര്യ ടി.പി പ്രസന്ന(42), മകൾ ഗ്രീഷ്‌മ എന്നിവർക്കാണ് പരിക്കേറ്റത്.

പ്രതി മുളക് വെള്ളം നിറച്ച കുപ്പിയും കൈയിൽ കരുതിയിരുന്നു. കൈയിൽ കരുതിയ വാളുപയോഗിച്ച് പ്രസന്നയുടെ മുഖത്തും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്ന തിനിടെയാണ് മകൾ ഗ്രീഷ്‌മക്ക് കൈക്ക് പരിക്കേറ്റത്. നേരത്തെയുള്ള കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246073/in-kannur-a-woman-and-her-daughter-were-cut-after-a-family-fight-the-accused-was-arrested)