---
title: "ഒടുവിൽ പി.പി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു ; മജിസ്ട്രേറ്റിൻ്റെ വസതിക്കു മുന്നിലും പ്രതിഷേധം "
english_title: "Finally remanded to PP Divya Jail for 14 days; Protest in front of the Magistrate's residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246046/finally-remanded-to-pp-divya-jail-for-14-days-protest-in-front-of-the-magistrates-residence"
published_at: "2024-10-29T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720f5509fba2_Untitled-2_copy.jpg"
keywords: []
---

# ഒടുവിൽ പി.പി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു ; മജിസ്ട്രേറ്റിൻ്റെ വസതിക്കു മുന്നിലും പ്രതിഷേധം 

> **Lead Summary:** **കണ്ണൂർ**:****എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ്.

## Article Content

**കണ്ണൂർ**:****എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ്.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.

അതേസമയം, മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത് കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246046/finally-remanded-to-pp-divya-jail-for-14-days-protest-in-front-of-the-magistrates-residence)