---
title: "പി പി ദിവ്യക്ക് തിരിച്ചടി ;  മുൻകൂർ ജാമ്യ ഹർജി തള്ളി"
english_title: "Backlash to PP Divya; The anticipatory bail petition was dismissed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245925/backlash-to-pp-divya-the-anticipatory-bail-petition-was-dismissed"
published_at: "2024-10-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67207512904ca_Untitled-1_copy.jpg"
keywords: []
---

# പി പി ദിവ്യക്ക് തിരിച്ചടി ;  മുൻകൂർ ജാമ്യ ഹർജി തള്ളി

> **Lead Summary:** **തലശ്ശേരി:**തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.

## Article Content

**തലശ്ശേരി:**തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നു പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരുന്നുണ്ട്.

ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി.

പി പി ദിവ്യക്കെതിരെ സിപിഐഎം ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികൾ വന്നിട്ടില്ല.

കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245925/backlash-to-pp-divya-the-anticipatory-bail-petition-was-dismissed)