---
title: "കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക്  നിയന്ത്രണം വിട്ട  പിക്കപ്പ് ലോറി പാഞ്ഞുകയറി ;  രണ്ട്  തൊഴിലാളികൾക്ക് ദാരുണാന്ത്യം"
english_title: "Two bonded laborers killed in pick-up lorry collision in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245689/two-bonded-laborers-killed-in-pick-up-lorry-collision-in-kannur"
published_at: "2024-10-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f313622570_671f2eef1b41a_accident.jpg"
keywords: []
---

# കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക്  നിയന്ത്രണം വിട്ട  പിക്കപ്പ് ലോറി പാഞ്ഞുകയറി ;  രണ്ട്  തൊഴിലാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

പഞ്ചായത്തിൽ അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്കു നടന്നു പോവുകയായിരുന്നു. കുറേപ്പേർ തൊഴിൽസ്ഥലത്ത് എത്തി. പിന്നിലുണ്ടായിരുന്നവരുടെ ഇടയിലേക്കാണ് വാഹനം കയറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245689/two-bonded-laborers-killed-in-pick-up-lorry-collision-in-kannur)